കോഴിക്കോട് : സംഘടന ശാക്തീകരണം അജണ്ടയാക്കി നടത്തി വരുന്ന യുവജാഗരണ്‍ സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. ജില്ല ഭാരവാഹികള്‍ക്കും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി മാര്‍ക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും. ഇരു ക്യാമ്പിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രതിനിധികളാണ്.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍, ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് വേണ്ടി സംഘടനയെ സജ്ജമാക്കുക,
ശാഖ മുതല്‍ സംഘടനാതലം ചലനാത്മകമാക്കുന്നതിനായി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച യുവജാഗരണ്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം, ക്യാമ്പയിന്‍ സമാപന സമ്മേളനം സംബന്ധമായ ചര്‍ച്ചകള്‍, പുതിയ കാലത്തെ സംഘാടനം, നേതൃ ഗുണം എന്നിവ ക്യാമ്പില്‍ അജണ്ടയാകും. ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.