X

കേരള സ്റ്റോറിക്കെതിരെ മുസ്‌ലിം ലീഗ് ഹൈക്കോടതിയെ സമീപിക്കും

കേരള സ്റ്റോറിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. സിനിമക്കെതിരെ ലീഗ് ഹൈക്കോടതിയെ സമീപിക്കും. കേരള സ്റ്റോറി പറയുന്നത് മുഴുവന്‍ പച്ചക്കള്ളമാണ്. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്നത് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ബിജെപി സര്‍ക്കാരിന് കീഴിലെ ഏജന്‍സികള്‍ ആണ് അന്വേഷണം നടത്തിയതെന്നും പഴകി പുളിച്ച നാറിയ പച്ചക്കള്ളം പരത്താനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുമെന്നും പി.എം.എ സലാം പറഞ്ഞു.

കേരളത്തെ ഉത്തരേന്ത്യ ആയി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് മുമ്പ് പരീക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കും എന്നല്ല പറയേണ്ടത്, പ്രവര്‍ത്തിച്ചാണ് കാണിക്കേണ്ടതെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ മതിയോ അധികാരമില്ലേയെന്നും സലാം ചോദിച്ചു. സിനിമയില്‍ ഉപയോഗിച്ച വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയില്‍ സി.പി.എം നിലപാട് എന്താണെന്നും അതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

webdesk11: