X
    Categories: indiaNews

പോലീസ് നരവേട്ട നടത്തിയ പ്രദേശം മുസ്ലിംലീഗ് സംഘം സന്ദര്‍ശിച്ചു

അസമില്‍ ദരംഗ് ജില്ലയിലെ ധോല്‍പൂരില്‍ നിരാലംബരായ മനുഷ്യര്‍ക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ ഭരണകൂടം നരനായാട്ട് നടത്തിയ പ്രദേശം മുസ്‌ലിം ലീഗ് സംഘം സന്ദര്‍ശിച്ചു. ഥല്‍പൂര്‍, ഗൊരുഖുതി, ദറാങ് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

വാര്‍ത്തകളില്‍ കാണുന്നതിനേക്കാള്‍ ഭീകരമാണ് അസമിലെ സ്ഥിതിഗതികളെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടപ്പാക്കുന്നത് നരനായാട്ടും കൂട്ടക്കൊലയുമാണ്. ഇത് ഞെട്ടിക്കുന്നതും രാജ്യത്തിന് അപമാനകരമാണ്.
ഇതുവരെ മൂന്നു പേരെ വെടിവെച്ച് കൊന്നെന്നു മാത്രമല്ല, മൃതദേഹങ്ങളോട് പോലും അനാദരവ് കാണിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു മുസ്ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി പറഞ്ഞു

 

 

Test User: