ഗുഡല്ലൂര്‍: നീലഗിരി ജില്ലാ മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതയോഗ്യമല്ലാതെയായ നാടുകാണി-വഴിക്കടവ് റോഡിന്റെ ശോച്യാവസ്തയില്‍ പ്രതിഷേധിച്ച് നാടുകാണി ബസാറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. നാടുകാണി മുതല്‍ സംസ്ഥാന അതിര്‍ത്തി വരെയുള്ള ഭാഗങ്ങള്‍ ഉടനെ ടാറിംഗ് ചെയ്യുക, നീരൊഴുക്ക് ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ചരക്കു വാഹനങ്ങളാണ് ഇടക്കിടെ മറിയുന്നത്. ധര്‍ണ്ണ സമരം മുസ്‌ലിം ലീഗ് ജില്ലാ മുന്‍ സെക്രട്ടറി സി.എച്ച് എം ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് യു എം എസ് യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി വട്ടകളരി ഹനീഫ സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മുജീബ് മുകളേല്‍, സെക്രട്ടറി പി.കെ ബഷീര്‍, സൈദാലി മുസ്ല്യാര്‍, അന്‍വര്‍ ഊട്ടി, എസ്.ടി യു ട്രഷറര്‍ മജീദ് എരുമാട്, നെല്ലാ കോട്ട പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ നൗഫല്‍ ഹാരിസ്, നൗഫല്‍ പാതാരി, സൈത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.