വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ പിന്മാറുന്നത് വരെ സമരം തുടരുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ അഴകൊഴമ്പന്‍ നിലപാട് അവസാനിപ്പിക്കണം. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ സമുദായം ഒറ്റക്കെട്ടാണ്. ഈ വികാരം സര്‍ക്കാര്‍ മനസ്സിലാക്കണം. മുസ്ലിംലീഗ് സമരം ശക്തമാക്കും. കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയില്‍ വിചാരിച്ചതിനേക്കാള്‍ ആളുകളാണ് ഒഴുകിയെത്തിയത്. വഖഫ് സ്വത്തിന്റെ പരിരക്ഷ ഉറപ്പ് വരുത്തുക എന്ന വിശ്വാസിയുടെ കടമയുടെ ഭാഗമായാണ് ജനം ഒഴുകി വന്നത്. ഇക്കാര്യം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നത് വരെ സമര രംഗത്ത് തുടരും. അടുത്തയാഴ്ച ചേരുന്ന നേതൃസമിതി യോഗം തുടര്‍ സമര പരിപാടികള്‍ ആലോചിക്കും. സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
- 3 years ago
Test User