X

ആര്യന്‍ ഖാനെ പെടുത്തി ഷാരൂഖിനോട് പണം വാങ്ങാനായിരുന്നു നീക്കം; സമീര്‍ വാങ്കഡെയ്‌ക്കെതിരെ സിബിഐ

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ സിബിഐ. സമീര്‍ വാങ്കഡെ 25കോടി നേടാന്‍ ശ്രമിച്ചെന്ന് സിബിഐ എഫ്.ഐ.ആര്‍.

ആര്യന്‍ ഖാനെ ലഹരിക്കേസില്‍ പെടുത്തി ഷാരൂഖ് ഖാനോട് പണം വാങ്ങാനായിരുന്നു നീക്കം. ഇതിനായി സമീര്‍ ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ. ഷാരൂഖിനോട് സമീര്‍ ഗോസാവി 25 കോടി ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 ലക്ഷം വാങ്ങിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

webdesk13: