ഇന്ത്യന്‍ പര്‍വതാരോഹകന്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പര്‍വതമായ കാഞ്ചന്‍ ജംഗ കീഴടക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. നാരായണന്‍ അയ്യര്‍ (52) ആണ് മരിച്ചത്. 8,200 മീറ്റര്‍ ഉയരത്തിലെത്തിയ സമയത്താണ് കുഴഞ്ഞു വീണതെന്ന് അദ്ദേഹത്തിന് അകമ്പടി സേവിച്ചിരുന്ന കമ്പനിയുടെ വക്താവായ നിവേഷ് കര്‍കി അറിയിച്ചു. 8586 മീറ്റര്‍ ഉയരമുള്ള കാഞ്ചന്‍ജംഗ കയറുന്നതിനായി നേപ്പാള്‍ 68 പേര്‍ക്കാണ് അനുമതി നല്‍കിയത്. നേപ്പാളില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ പര്‍വതാരോഹകനാണ് അയ്യര്‍. കഴിഞ്ഞ മാസം ധുലാഗിരിയില്‍ 8167 മീറ്റര്‍ ഉയരത്തില്‍ നിന്നും വീണ് ഗ്രീക്ക് പര്‍വതാരോഹകന്‍ കൊല്ലപ്പെട്ടിരുന്നു. കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന പര്‍വതാരോഹണം കഴിഞ്ഞ വര്‍ഷമാണ് നേപ്പാള്‍ പുനരാരംഭിച്ചത്.