അമ്മ മരണപ്പെട്ടത് അറിയാതെ പത്തുവയസ്സുകാരന്‍ അമ്മയുടെ മൃതദേഹവുമായി താമസിച്ചത് 4 ദിവസം. തിരുപ്പതിയിലെ വിദ്യാനഗറിലാണ് സംഭവം.
ദുര്‍ഗന്ധം വന്നതോടെ കുട്ടി അടുത്ത ബന്ധുക്കളെ അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. വിദ്യാനഗര്‍ സ്വദേശിനിയായ രാജലക്ഷ്മി ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകനും രാജലക്ഷ്മിയും തനിച്ചാണ് താമസം. മരണത്തെക്കുറിച്ച് പോലീസ് മകനോട് ചോദിച്ചപ്പോള്‍ മാര്‍ച്ച് എട്ടിന് അമ്മ ഛര്‍ദ്ദിച്ചതായും ശേഷം ഉറങ്ങുകയുമായിരുന്നു എന്ന് പോലീസിനോട് മകന്‍ പറഞ്ഞു. ക്ഷീണം കൊണ്ട് അമ്മക്ക് ഉറങ്ങുകയാണെന്ന് കരുതി ശല്യപ്പെടുത്തിയില്ലെന്നും മകന്‍ പറയുന്നു. ദുര്‍ഗന്ധം വന്നതോടെയാണ് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചത് എന്ന കുട്ടി പറയുന്നു.
സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണത്തിന് യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.