X

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്തു

കോഴിക്കോട്: നാദാപുരം പേരോടില്‍ ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സുബീന മുംതാസിനെ വാണിമേല്‍ നരിപ്പറ്റയിലുള്ള സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 29 വയസായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മക്കളെ കിണറ്റിലെറിഞ്ഞതിന് പിന്നാലെ സുബീന കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. മക്കളെ കിണറ്റില്‍ എറിഞ്ഞെന്നും താനും കിണറ്റില്‍ ചാടി മരിക്കുകയാണെന്നും സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് പറഞ്ഞാണ് സുബീന കിണറ്റിലേക്ക് ചാടിയത്. ബന്ധുക്കള്‍ അറിയിച്ചത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉടനെ വീട്ടില്‍ എത്തിയപ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു. മക്കളെ കൊലപ്പെടുത്തിയത്തില്‍  പൊലീസ് ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടായിരുന്നു.

Test User: