ആലപ്പുഴയിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ആലപ്പുഴ ചെങ്ങന്നൂർ ആല സ്വദേശിനിയായ അതിഥിയും അഞ്ചുമാസം പ്രായമുള്ള മകളുമാണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചയോടെ ഇരുവരെയും അവശയായ നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതിഥിയുടെ ഭർത്താവ് രണ്ടുമാസം മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുകാരണമാണ് ആത്മഹത്യ പ്രേരണ നൽകിയതെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു