ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യ. ചൈനീസ് ജനസംഖ്യയെക്കാള്‍ 29 ലക്ഷം പേര്‍ കൂടുതല്‍. യു.എന്‍ ജനസംഖ്യ ഫണ്ട് പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയില്‍ 142.57 കോടിയാണ് ജനസംഖ്യയെങ്കില്‍ 142.86 കോടി തൊട്ട് ഇന്ത്യ മുന്നിലാണ്.
1950കളില്‍ ലോക ജന സംഖ്യ കണക്കുകള്‍ യു.എന്‍ പുറത്തുവിടാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യന്‍ ജനസംഖ്യയില്‍ 25 ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണ്. 10-19 പ്രായക്കാര്‍ 18 ശതമാനം, 10-24 പ്രായക്കാര്‍ 26 ശതമാനവും, 15,64 പ്രായത്തിനിടയിലുള്ളവര്‍ 68 ശതമാനം, 65 വയസ്സിന് താഴെയുള്ളവര് 17 ശതമാനം മാത്രമാണ്.
2022ല്‍ മാത്രം ചൈനീസ് ജനസംഖ്യയില്‍ എട്ടരലക്ഷം പേരാണ് കുറവുണ്ടായത്. നേരത്തെ ഒരു കുടുംബത്തിന് ഒന്നിലേറെ കുട്ടികള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന ചൈന അടുത്തിടെ 3 കുട്ടികള്‍ വരെയാകമെന്ന് തിരുത്ത് വരുത്തിയെങ്കിലും ജനന നിരക്ക് വളരെ കുറയുകയായിരുന്നു.