ബജ്‌റംഗ് ദളിന്റെ ശോഭാ യാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അശാന്തമായ ഹരിയാനയില്‍ ആക്രമണങ്ങള്‍ തുടരുന്നു. ഗുരുഗ്രാമിലെ പല്‍വല്‍, ബാദ്ഷാപുര്‍, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളില്‍ കടകളും ഗോഡൗണുകളും അഗ്‌നിക്കിരയാക്കി. ഗുരുഗ്രാം സെക്ടര്‍ 66,70 എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം കടകള്‍ക്ക് തീയിട്ടു. 44 കേസുകള്‍ പൊലീസ് ഇതിനകം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 80 പേര്‍ അറസ്റ്റിലായി. നിരവധി ആരാധനാലയങ്ങളും അക്രമികള്‍ തകര്‍ത്തു.ആക്രമണം വ്യാപിക്കുന്നതിനാല്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം കുപ്പിയില്‍ നല്‍കരുതെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി.
അക്രമത്തിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായി മുഖ്യമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തില്‍ എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. മനേസറില്‍ 11 മണിക്ക് മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്. ആയുധം കൈവശം വക്കാനുള്ള ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന ആവശ്യ ശക്തമാണ്. സംഘര്‍ഷത്തില്‍ കുട്ടികളുടെ സാന്നിധ്യം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാല കമ്മീഷന്‍ പോലീസിനോട് ആവശ്യപെട്ടു.