X

ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഫെബ്രുവരി പതിനഞ്ചോടെ കുറയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഫെബ്രുവരി പതിനഞ്ചോടെ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍
കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തീവ്രത ദുര്‍ബലപ്പെടുത്തി. 18 വയസിന് മുകളിലുള്ളവരില്‍ 74 ശതമാനം പേരാണ് രണ്ട് ഡോസ് വാക്‌സിനെടുത്തതെന്നും 15-18 പ്രായമുള്ള കുട്ടികളില്‍ 52 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിനെടുത്തെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 439 മരണപ്പെട്ടു. 20.75 %മാണ് ശതമാനമാണ് ടിപിആര്‍ നിരക്ക്. നിലവില്‍ ചികിത്സയിലുള്ളത് 22,49,335 പേരാണ്.

 

Test User: