താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ മുസ്ലിംലീഗ് നേതാക്കൾക്കൊപ്പം സന്ദർശിച്ചു.
ഇന്നലെ രാത്രിയിൽ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലും സംബന്ധിച്ചു.
അപകട വിവരം അറിഞ്ഞ ഉടനെ ദ്രുതഗതിയിൽ രംഗത്തിറങ്ങിയ നാട്ടുകാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും രാത്രിയിൽ ഉടനീളം രക്ഷാ പ്രവർത്തനത്തിൽ മുഴുകി.
മനസ്സുനിറയെ ആ കുഞ്ഞുമക്കളുടെ മുഖമാണ്.
ഒരു നാടൊന്നാകെ അവർക്കു വേണ്ടി തേങ്ങുകയാണ്.
കണ്ണീരടങ്ങാതെ പ്രാർത്ഥനയിലാണ്.
മരണപ്പെട്ട പ്രിയപ്പെട്ടവർക്ക് സ്വർഗ്ഗീയാരാമത്തിൽ രക്ഷയുടെ കവാടങ്ങൾ തുറക്കപ്പെടട്ടെ.
കുടുംബങ്ങൾക്ക് നാഥൻ ക്ഷമ നൽകട്ടെ.
ആമീൻ.