X

ഇടുക്കിയില്‍ പൊലീസ് ആശുപത്രിയിലെത്തിച്ചയാള്‍ അക്രമാസക്തനായി; ഒടുവില്‍ കെട്ടിയിട്ട് ചികിത്സ നല്‍കി

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് ചികിത്സക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ഒടുവില്‍ കെട്ടിയിട്ട് ശേഷമാണ് ചികിത്സ നല്‍കിയത്. നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് അക്രമാസക്തനായത്.

മദ്യപിച്ചുണ്ടായ അടിപിടിക്കേസില്‍ പരിക്കേറ്റാണ് പൊലീസ് ഇയാളെ ഇന്നലെ രാത്രി ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ചികിത്സ വേണ്ടെന്ന് പറഞ്ഞ് ഇയാള്‍ ഇറങ്ങിയോടിയെങ്കിലും പൊലീസ് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ ആശുപത്രിയില്‍ അക്രമാസക്തനായത്.

ചികിത്സ നല്‍കണമെങ്കില്‍ സുരക്ഷ നല്‍കണമെന്ന് ഡോക്ടറും ആവശ്യപ്പെട്ടു. ഇതോടെ ഇയാളെ കാലുകള്‍ കെട്ടിയിട്ട ശേഷമാണ് ചികിത്സ നല്‍കിയത്.

webdesk13: