മലപ്പുറം കോട്ടക്കലില്‍ ഭക്ഷണത്തില്‍ രാസ ലഹരി കലര്‍ത്തിനല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുല്‍ ഗഫൂര്‍ ആണ് പിടിയിലായത്. 2020ല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം2025 വരെ മാര്‍ച്ച് വരെ തുടര്‍ന്നെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടിയെ ഗഫൂര്‍ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. വര്‍ഷങ്ങളോളം പെണ്‍കുട്ടിയെ പ്രണയക്കെണിയിലാക്കി പീഡിപ്പിക്കുകയായിരുന്നു പ്രതി.
പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതി പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണവും തട്ടിയെടുത്തിരുന്നു. അഞ്ചുവര്‍ഷത്തോളം ലഹരിക്കടിമയായിരുന്നു പെണ്‍കുട്ടി. ചികിത്സക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിതയായ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.