X

നിതീഷ് കുമാറിനെ ആക്രമിച്ച വ്യക്തിയെ മാനസികാരോഗ്യ ചികിത്സക്കയച്ചു

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആക്രമിച്ച വ്യക്തിയെ മാനസികാരോഗ്യ ചികിത്സക്കയച്ചതായി പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് ജന്മനാടായ ഭക്തിയാര്‍പൂരില്‍ ഒരു ചടങ്ങില്‍ വെച്ച് നിതീഷ് കുമാറിനെ ഒരാള്‍ ആക്രമിച്ചത്. മുമ്പ് രണ്ടു വട്ടം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും ഇദ്ദേഹത്തെ പാറ്റ്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പാറ്റ്‌ന സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസര്‍ വ്യക്തമാക്കി. അക്രമിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും തുടര്‍ന്നാണ് മാനസിക ചികിത്സക്ക് അയക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കുടുംബവുമായി അകന്ന് താമസിക്കുന്നതിനെ തുടര്‍ന്ന് ഇയാള്‍ വലിയ മാനസിക സംഘര്‍ഷത്തിലാണ്.

ഭക്തിയാര്‍പൂരില്‍ ആശുപത്രി സമുച്ചയത്തില്‍ സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴാണ് നിതീഷ് കുമാറിന് നേരെ അക്രമം ഉണ്ടായത്. ഡെയ്‌സില്‍ ചാടിക്കയറിയ അക്രമി നിതീഷിനെ പുറകില്‍ നിന്ന് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴടക്കി. 2020 നവംബറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മധുബനിയില്‍ വെച്ചും നിതീഷിന് നേരെ അക്രമമുണ്ടായിരുന്നു.

Test User: