പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ; മരണകാരണം കഴുത്തിലേറ്റ നാല് മുറിവുകള്‍

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ത്ത്. കടുവയുടെ കഴുത്തിലേറ്റ നാല് മുറിവുകളാണ് മരണ കാരണം. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വസ്ത്ര അവശിഷ്ടങ്ങള്‍,  മുടി, കമ്മല്‍ എന്നിവ കടുവയുടെ വയറ്റില്‍നിന്ന് കണ്ടെത്തി. ഇതിനു മുമ്പ് എവിടെയും കണ്ടതായി സ്ഥിരീകരിക്കാത്ത കടുവയാണ് ഇത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കടുവ ചത്തിട്ടുള്ളത്. ഇന്നലെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം കാട് കയറിയ കടുവയും മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലിലാണ് കഴുത്തിന് പരിക്കേറ്റതെന്നാണ് സൂചന.

ഈ മാസം 24നാണ് വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയായ രാധ കൊല്ലപ്പെട്ടത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോഴായിരുന്നു രാധയെ കടുവ ആക്രമിച്ചത്. മാവോയിസ്റ്റ് പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് പാതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്.

webdesk18:
whatsapp
line