X

ഒമാനില്‍ മലയാള മഹോത്സവം ശ്രദ്ധേയമായി

മസ്‌ക്കറ്റ്: മലയാളം ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച മലയാളമഹോത്സവം 2023 ഭാഷാസ്‌നേഹംകൊണ്ടും പരിപാടികളിലെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി.

ആഗോളസാഹിത്യത്തിലെ ഇന്ത്യന്‍മുഖമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ.ജോര്‍ജ് ലെസ്ലി എന്നിവരുമായി നടന്ന കുട്ടികളുടെ മുഖാമുഖം പരിപാടിയോടെയാണ് മലയാളമഹോഝവത്തിന് തുടക്കമായത്. ‘നില്ല് നില്ല് സുല്ല് സുല്ല്” എന്ന കുട്ടിക്കൂട്ടം ഒമാനിലെ കുട്ടികള്‍ക്ക് അവിസ്മരണീയ അനുഭവമായി.

സീബ് റാമി റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ചലച്ചിത്രനടന്‍ ഇബ്രാഹിം കുട്ടി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കാമ്പുള്ള എഴുത്തും ആഴമുള്ള വായനയും നഷ്ടമാകുന്നതാണ് കേരളത്തിന്റെ സാംസ്‌കാരികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. മലയാളം ഒമാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ല അധ്യക്ഷത വഹിച്ചു.

ബഹുമുഖപ്രതിഭകളായ ഭാഷാധ്യാപര്‍ക്ക് മലയാളം ഒമാന്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്‌കാരം കുട്ടികളുടെ രാജ്യാന്തരപരിശീലകനും എഴുത്തുകാരനും അധ്യാപകനുമായ ബിനു കെ. സാമിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
എഴുത്തുകാരനും പ്രഭാഷകനും തൃശൂര്‍ സെന്റ് തോമസ് കോളജ് അധ്യാപകനുമായ ശ്യാം സുധാകര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈസ് ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍ സ്വാഗതവും കള്‍ച്ചറല്‍ കോ-ഓഡിനേറ്റര്‍ രാജന്‍ വികോക്കൂരി നന്ദിയുംപറഞ്ഞു.

webdesk13: