പോത്തന്‍കോട് കല്ലൂര്‍ സുധീഷ് വധത്തിലെ പ്രധാനപ്പെട്ട പ്രതികളായ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവര്‍ പിടിയില്‍. തുടര്‍ന്ന് പത്ത് പേര് കൊലപാതകത്തില്‍ അറസ്റ്റിലായി. കൊലപാതകത്തില്‍ പങ്കുള്ള 8 പേര് മുന്‍പ് അറസ്റ്റിലായിരുന്നു. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് മുട്ടായി ശ്യാം.
സുധീഷ് ഉണ്ടായിരുന്ന സ്ഥലം കൊല നടത്തിയവര്‍ക്ക് കാണിച്ചത് ശ്യാം എന്ന മൂന്നാം പ്രതിയാണ്. കൊലക്ക് വേണ്ടി ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് മുന്‍പ് കണ്ടെടുത്തിരുന്നു. പൊലീസ് ഉടന്‍ പ്രധാന പ്രതികളുമായി തെളിവെടുപ്പ് നടത്തും എന്ന് അറിയിച്ചിട്ടുണ്ട്.
മരണപ്പെട്ട സുധീഷും പ്രതികളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. തുടര്‍ന്ന് സുധീഷിന്റെ കൊല്ലയ്ക്ക് പിന്നില്‍ ഗുണ്ടാ പകയാണെും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടു യുവാക്കളെ ഈ മാസം 6ന് ആറ്റിങ്ങള്‍ ഊരുപൊയ്കയില്‍ വെച്ച് ആക്രമിച്ച കേസില്‍ കൊല്ലപ്പെട്ട സുധീഷ് ഒന്നാം പ്രതിയാണ്. കൊലപാതകത്തിലേക്ക് നയിച്ചത് ഇതിന്റെ പകയാണ്. മരിക്കുന്നതിനു മുന്‍പ് പ്രധാന പ്രതികളുടെ പേര് സുധീഷ് തന്നെയാണ് പൊലീസിന് വെളിപ്പെടുത്തിയത്.