ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയില്‍, ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതില്‍ വിവാദം. കാവിയും പച്ചയും കലര്‍ന്ന നിറത്തില്‍ ജി 20 എന്നെഴുതിയ ലോഗോയില്‍ താമരയില്‍ ഭൂമി ഇരിക്കുന്നതു പോലെയാണ് ചിത്രീകരണം. യാതൊരു ലജ്ജയുമില്ലാതെ ബി.ജെ.പി സ്വയം പ്രമോട്ട് ചെയ്യുകയാണെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോഗോയും പ്രമേയവും വെബ്‌സൈറ്റും പ്രകാശനം ചെയ്തത്. 70 വര്‍ഷം മുന്‍പ് കോണ്‍ഗ്രസിന്റെ പതാക ദേശീയ പതാകയാക്കാന്‍ നിര്‍ദേശം വന്നപ്പോള്‍ അതിനെ എതിര്‍ത്ത ചരിത്രമാണ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ പതാക ദേശീയ പതാകയാക്കാന്‍ നിര്‍ദേശം വന്നപ്പോള്‍ അതിനെ എതിര്‍ത്തത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ഇപ്പോള്‍ ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയില്‍ ബി.ജെ. പി അവരുടെ ചിഹ്‌നം പ്രമോട്ട് ചെയ്യുന്നു. ഞെട്ടിക്കുന്ന ഈ സംഭവത്തോടെ, സ്വയം പ്രമോട്ട് ചെയ്യാനുള്ള യാതൊരു അവസരവും ബി.ജെ.പിയും മോദിയും പാഴാക്കില്ലെന്നും നാം തിരിച്ചറിയുന്നു’- ജയറാം രമേശ് പറഞ്ഞു.
എന്നാല്‍ കമല്‍നാഥിന്റെ പേരില്‍നിന്ന് കമല്‍’ (താമര) എടുത്തുമാറ്റുമോ എന്ന മറുചോദ്യമായാണ് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവാല ഉന്നയിച്ചത്. താമര നമ്മുടെ ദേശീയ പുഷ്പമാണ്. മഹാലക്ഷ്മിയുടെ ഇരിപ്പിടവും താമരയാണ്’- പൂനവാല ട്വീറ്റ് ചെയ്തു.