അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകള്‍. മാര്‍ച്ച് രണ്ടാം വാരം മുതല്‍ പണിമുടക്കിയുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ലോറിയുടമ സംഘടനകളുടെയും സംയുക്ത ട്രേഡ് യൂണിയന്‍ സംഘടനകളുടെയും അറിയിച്ചു.
ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.
ലോറികളുടെ മിനിമം വാടക, കിലോമീറ്റര്‍ വാടക, ഹാള്‍ട്ടിങ് വാടക എന്നിവ സംബന്ധിച്ചുള്ള കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുക, ചരക്കു വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്ന അട്ടിക്കൂലിമറിക്കൂലി, കെട്ടുപൈസ എന്നിവ നിര്‍ത്തലാക്കുക, ഓവര്‍ലോഡ്, ഓവര്‍ഹൈറ്റ് ലോഡ് എന്നിവ നിയന്ത്രിക്കുക, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുക, ടിപ്പര്‍ ലോറികള്‍ക്ക് ഏര്‍പെടുത്തിയിട്ടുള്ള സമയനിയന്ത്രണം എടുത്തുകളയുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ലോറി ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.