മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ് ലോകായുക്തയുടെ വിശാല ബെഞ്ച് ഈ മാസം 12ന് പരിഗണിക്കും. വിധിയില്‍ ഭിന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് കേസ് ഫുള്‍ബെഞ്ചിന് വിട്ടത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റിസുമാരായ ഹാറൂണ്‍ അല്‍ റഷീദ്, ബാബു മാത്യു പി.ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് വിശാല ബെഞ്ച്.