X
    Categories: indiaNews

കടം തിരികെകൊടുത്തില്ല; യുവാവിനെ ബൈക്കില്‍ കെട്ടി വലിച്ചിഴച്ചു

കട്ടക്ക്: കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിന് യുവാവിനെ ബൈക്കില്‍ കെട്ടി വലിച്ചിഴച്ചു. 
ഒഡിഷയിലെ കട്ടക്കിലാണ് സംഭവം. തിരക്കേറിയ റോഡിലൂടെ രണ്ട് കിലോമീറ്ററോളം
വലിച്ചിഴക്കുകയായിരുന്നു.

കടം വാങ്ങിയ 1500 രൂപ സമയത്തിന് തിരിച്ചുനല്‍കാത്തതിനാണ് യുവാവിനെ ഇത്തരത്തില്‍ ശിക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവിനെ കെട്ടിവലിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശവാസികള്‍ ഇടപെട്ടാണ് യുവാവിനെ ബൈക്കില്‍നിന്ന് കെട്ടഴിച്ച് വിട്ടത്.

Test User: