കല്‍പ്പറ്റ: വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ താമരശ്ശേരി അതിരൂപത മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍. സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷിതത്വം നിസ്സാരവല്‍ക്കരിക്കുന്നുവെന്ന് താമരശ്ശേരി അതിരൂപത പറഞ്ഞു. ‘വനംവകുപ്പും സര്‍ക്കാരും കൃത്യസമയത്ത് സത്വരമായ നടപടികള്‍ എടുത്താല്‍ ഏറ്റവും സുരക്ഷിതമായി ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും. നിയമം ഉണ്ടെന്ന് പറഞ്ഞാണ് ഞങ്ങളെ ഭയപ്പെടുത്തുന്നതും പിന്തിരിപ്പിക്കുന്നതും. നിയമം മനുഷ്യരുണ്ടാക്കുന്നതല്ലേ, ഞങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമല്ലെ അതില്‍ പ്രധാനപ്പെട്ടത്. അത് സംരക്ഷിച്ചുകൂടെ’ എന്നും അതിരൂപത ചോദിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താമരശ്ശേരി അതിരൂപത.
പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പൊലീസിന്റേത് ഹീനമായ പ്രവര്‍ത്തിയാണ്. കര്‍ഷക സമരം ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ഈ അവകാശം പൊലീസ് തകര്‍ക്കുന്നത് അപലപനീയമാണ്. കര്‍ഷക സംരക്ഷകര്‍ എന്ന് പറയുമ്പോഴും പ്രവര്‍ത്തി അങ്ങനെയല്ല. വനം വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല.
മറ്റ് ഏത് സംസ്ഥാനത്ത് ഉള്ളതിനേക്കാള്‍ അധികം വനം കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ വനം ഇല്ലാതാക്കുന്നില്ലല്ലോ. പക്ഷേ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഉണ്ടായേ മതിയാകൂ. അത് ഉണ്ടാകുന്നത് വരെ സമരപരിപാടികള്‍ വിവിധ രൂപത്തിലും ഭാവത്തിലും മുന്നോട്ട് കൊണ്ടുപോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.