കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മൂത്താലാം കിടങ്ങില്‍ വീട്ടില്‍ ബിജു ആര്യ ദമ്പതികളുടെ മകള്‍ വേദിയാണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. മുക്കം സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.