യാത്രക്കാരിയെ പാതിവഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ- ത്യപ്പൂണിത്തറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടര്‍ സജു തോമസിന്റെ ലൈസന്‍സാണ് 20 ദിവസത്തേക്ക് ആലുവ ജോയിന്റ് ആര്‍ടിഒ ബി.ഷഫീഖ് സസ്പെന്‍ഡ് ചെയതത്.
കഴിഞ്ഞ ദിവസം രാത്രി 8.40നാണ് സംഭവം. ആലുവ സര്‍ക്കാര്‍ പരിസരത്ത് യാത്ര അവസാനിപ്പിച്ചുവെന്ന് പറഞ്ഞ് യാത്രക്കാരയായ നാദിറയെ ഇറക്കി വിടുകയായിരുന്നു. പിന്നാലെ ഇവര്‍ നല്‍കിയ പരാതിയിലാണ് നടപടി.