X

കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ട്; പിണറായി വിജയന്‍ ഇറക്കിവിട്ടില്ലെന്ന് ടി.ജി.നന്ദകുമാര്‍

സോളാര്‍ പീഡനപരാതിക്കു പിന്നിലെ ഗൂഢാലോചനയിലെ സി.പി.എം ബന്ധം തുറന്നുപറഞ്ഞ് ദല്ലാള്‍ നന്ദകുമാര്‍ രംഗത്ത്. പരാതിക്കാരിയുടെ കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ടെന്നും ഇതു സംബന്ധിച്ച് വിവരങ്ങള്‍ പിണറായിയെ ധരിപ്പിച്ചെന്നും ദീര്‍ഘമായ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

കത്ത് വിഎസിനെ കാണിച്ചു, പിണറായിയെ വിവരങ്ങള്‍ ധരിപ്പിച്ചു. കത്ത് വാങ്ങിയത് പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയാണ്. ‘കത്ത് തനിക്ക് നല്‍കിയത് ശരണ്യ മനോജെന്നും അദ്ദേഹം പറഞ്ഞു.

കത്തിനെക്കുറിച്ച് അറിയിച്ചപ്പോള്‍ പിണറായി ഒന്നും പറഞ്ഞില്ലെന്നും നന്ദകുമാര്‍. ‘ആ മുഖഭാവമായിരുന്നു പ്രതികരണം, പുറത്തേക്ക് വരേണ്ടതെന്ന തോന്നലുണ്ടാക്കി അത്. കത്ത് കണ്ട് വിഎസ് അത്ഭുതം തോന്നുന്നു’ എന്നു പറഞ്ഞു. പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ താന്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

തന്നെ ഒരിക്കലും പിണറായി ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. പിണറായിയെ മൂന്നോ നാലോ തവണ കണ്ടിട്ടുണ്ട്. ഒരിക്കലും തന്നോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞിട്ടില്ല. ‘ഒരിക്കല്‍ വിഎസിന്റെ മുറിയെന്ന് കരുതി കയറിയപ്പോള്‍ പിണറായി എന്തെന്നു ചോദിച്ചു’. തന്നെ കാണാന്‍ വന്ന നന്ദകുമാറിനെ ഇറക്കിവിട്ടെന്നാണ് പിണറായി സഭയില്‍ പറഞ്ഞത്.

പാര്‍ട്ടി സെക്രട്ടറിയായിരിക്കേ 2016ലാണ് പിണറായിയെ കണ്ടതെന്ന് നന്ദകുമാര്‍ പറഞ്ഞു. 2015ല്‍ പിണറായി ഒഴിഞ്ഞല്ലോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ താന്‍ ഓര്‍ത്തിരിക്കേണ്ടതല്ല? എന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയായ ശേഷം കണ്ടിട്ടില്ല .

19 പേജും 25 പേജുമുള്ള രണ്ട് കത്തുകള്‍ തന്റെ കൈവശം ഉണ്ടായിരുന്നുവെന്നും അതില്‍ 25 പേജ് വരുന്ന കത്തില്‍ വ്യക്തവും കൃത്യവുമായി ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെട്ടിരുന്നുെവന്നും നന്ദകുമാര്‍ പറയുന്നു. താന്‍ ഗൂഢാലോചന നടത്തിയെന്നും കത്ത് കെട്ടിച്ചമച്ചുവെന്നുമുള്ള തരത്തിലാണ് ആരോപണം. പിണറായി അധികാരമേറ്റ് 3 മാസം കഴിഞ്ഞ ശേഷമാണ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അതില്‍ തനിക്ക് പങ്കില്ലെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

webdesk13: