മുസ്‌ലിം ജനവിഭാഗത്തിനായി മുസ്‌ലിം ലീഗ് സംസാരിക്കുമ്പോള്‍ അത് വര്‍ഗ്ഗീയമാക്കി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍.ലീഗ് വഖഫ് വിഷയമുള്‍പ്പടെയുള്ള സംഭവങ്ങള്‍ വര്‍ഗീയമാക്കി മാറ്റുന്നു എന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ഇ.ടി.
സമുദായങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് അതില്‍ നിന്ന് മുതലെടുപ്പിനുള്ള ശ്രമമാണ് പിണറായിയുടേതെന്നും അത് അദ്ദേഹത്തിന്റെ സ്ഥിരം തുറുപ്പ് ചീട്ടാണെന്നും ഇ.ടി തുറന്നടിച്ചു. സിപിഎമ്മിന് മുസ്‌ലിം ലീഗ് പല വിഷയങ്ങളില്‍ പ്രതികരണം നടത്തുന്നത് വലിയ രീതിയില്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും മൗലികമായ വിഷയങ്ങളില്‍ ലീഗ് വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ലെന്നും ഇ.ടി കൂട്ടിചേര്‍ത്തു.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതില്‍ ലീഗ് രണ്ടാംഘട്ട സമരം തുടങ്ങുമെന്നും എല്ലാവരേയും യോജിപ്പിച്ച് നിര്‍ത്തി പ്രതിഷേധവുമായി സജീവമാകുമെന്നും ഇ.ടി ഓര്‍മപ്പെടുത്തി.