മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടം. യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം വിജയിച്ചു. ഒമ്പതിനെതിരെ പതിനൊന്നു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസ്സായത്. നിലമ്പൂരില്‍ കൂടുതല്‍ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു. പിണറായി വിജയനുള്ള തിരിച്ചടി നിലമ്പൂരില്‍ തുടങ്ങുമെന്നും ജോയ് പറഞ്ഞു.