തന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായി കെഎസ്യു നേതാവ്. കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ പേരിലാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ചിരിക്കുന്നത്. ഡിഗ്രി പാസാകാത്ത തന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചവര്‍ക്കെതിരെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രചരണം നടത്തിയവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞദിവസം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ചെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കെഎസ്യു നേതാവിനെതിരെ കേരള സര്‍വകലാശാല ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ദേശാഭിമാനി വാര്‍ത്തയുടെയും പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.