കോട്ടക്കലിലെ ലഹരി വിതരണക്കാരിലെ ഒരു സംഘത്തെ റെയ്ഡ് ചെയ്യുകയും പിന്നീട് പിന്തുടര്‍ന്ന് വളാഞ്ചേരിയില്‍ വെച്ച് പിടികൂടുകയും ചെയ്ത കോട്ടക്കല്‍ പൊലീസിനെ മുസ്ലിം യൂത്ത് ലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി അനുമോദിച്ചു.
ലഹരി വിതരണക്കാര്‍ക്കെതിരായ ഏത് നീക്കങ്ങള്‍ക്കും യൂത്ത് ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കി. കോട്ടക്കല്‍ പോലീസ് SHO അശ്വിത് കാരമ്മയില്‍ , എസ്ഐ പ്രിയന്‍ എന്നിവര്‍ക്ക് ഉപാഹരം സമര്‍പ്പിച്ചു. സിപിഒമാരായ രതീഷ് കാടാമ്പുഴ, രതീഷ്, വിശ്വനാഥന്‍, രജീഷ് എന്നിവരെ അനുമോദിച്ചു.