X

ശ്രീലങ്കയെ തകര്‍ത്ത് കിവീസ് സെമി പ്രതീക്ഷ സജീവമാക്കി

ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയെ അനായാസം മറികടന്ന് ന്യൂസിലന്‍ഡ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി. ശ്രീലങ്ക മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം 23.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നു. വിജയത്തിലേക്കുള്ള യാത്രയില്‍ കിവിസ് 5 വിക്കറ്റ് നഷ്ടപ്പെടുത്തി.

പക്ഷേ തോല്‍വിയോടെ ലോകകപ്പില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്തായ ശ്രീലങ്കയുടെ 2025ലെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത പ്രതിസന്ധിയിലായി. ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടണമെങ്കില്‍ ഇനി ബംഗ്ലാദേശിന്റെയും നെതര്‍ലന്‍ഡ്‌സിന്റെയും ഇംഗ്ലണ്ടിന്റെയും കടുത്ത തോല്‍വികള്‍ ഉണ്ടാകണം.

മത്സരത്തില്‍ ടോസ് നേടിയ ന്യുസീലന്‍ഡ് ശ്രീലങ്കയെ ബാറ്റിംങ്ങിനയച്ചു. തുടക്കം മുതല്‍ അടിച്ചുതകര്‍ക്കാനുള്ള ശ്രീലങ്കയുടെ തീരുമാനം പാളി. ആദ്യ പത്ത് ഓവറില്‍ 79 റണ്‍സ് നേടിയെങ്കിലും 5 വിക്കറ്റുകള്‍ ലങ്ക നഷ്ടപ്പെടുത്തി. കുശല്‍ പെരേരയുടെ 51 റണ്‍സ് ആദ്യ 10 ഓവറില്‍ സംഭവിച്ചു. പക്ഷേ പിന്നീട് ഒമ്പതാമനായി ക്രീസിലെത്തിയ മഹേഷ് തീക്ഷണ പുറത്താകാതെ നേടിയ 38 റണ്‍സാണ് ശ്രീലങ്കന്‍ ഇന്നിംഗ്‌സ് നീട്ടികൊണ്ടുപോയത്. 10-ാം വിക്കറ്റില്‍ ദില്‍ഷന്‍ മധുശങ്കയോടൊപ്പം 43 റണ്‍സും തീക്ഷണ കൂട്ടിച്ചേര്‍ത്തു.

മറുപടി പറഞ്ഞ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. പിന്നീട് അതിവേഗ ജയത്തിനായുള്ള ശ്രമത്തിനിടെ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായി. എങ്കിലും 26.4 ഓവര്‍ ബാക്കിയാക്കിയുള്ള വിജയം ന്യുസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തിയിട്ടുണ്ട്. എങ്കിലും സെമി സാധ്യത പാകിസ്താന്‍-ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരഫലങ്ങളെയും ആശ്രയിച്ചിരിക്കും.

 

webdesk13: