X

ചുംബന വിവാദം; സ്പാനിഷ് ഫുട്‌ബോള്‍ തലവന്‍ ലൂയിസ് റൂബിയാലെസിനെ സസ്‌പെന്‍ഡ് ചെയ്ത് ഫിഫ

വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ കിരീട നേട്ടത്തിന് ശേഷം സ്‌പെയിന്‍ താരത്തെ ചുംബിച്ച സംഭവത്തില്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലെസിനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു.

ആഗോള ഫുട്‌ബോള്‍ സംഘടനയുടെ അച്ചടക്ക സമിതിയാണ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റൂബിയാലെസിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ലൂയിസ് റൂബിയാലെസിനെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ഫിഫ പ്രസ്താവനയില്‍ പറയുന്നു.

ഓഗസ്റ്റ് 26 മുതലാണ് സസ്‌പെന്‍ഷന്‍ നടപടി പ്രാബല്യത്തില്‍ വരുന്നത്. സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ നേരിട്ടോ മറ്റാരെങ്കിലും വഴിയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ഫിഫ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോകകപ്പ് വേദിയിലെ വിവാദ ചുംബനം സ്‌പെയിനിന് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. സ്‌പെയിന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പടെ റുബിയാലെസിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

 

webdesk14: