അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : കോവിഡ് പ്രതിസന്ധിയില്‍ യാത്രാവിലക്ക് മൂലം സ്വദേശങ്ങളില്‍ കുടുങ്ങിയ വിദേശികള്‍ക്ക് ഇഖാമയും റീ എന്‍ട്രിയും വീണ്ടും പുതുക്കി നല്‍കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം. മാര്‍ച്ച് അവസാനം വരെയാണ് കാലാവധി നീട്ടി നല്‍കുകയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ വരുന്ന ജനുവരി 31 വരെയായിരുന്നു നിലവില്‍ നീട്ടി നല്‍കിയിരുന്ന കാലാവധി. യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാകും ഈ ആനുകൂല്യം ലഭ്യമാവുക. കോവിഡ് പ്രതിസന്ധിയില്‍ പെട്ട് വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കഴിയുന്നവര്‍ക്ക് ഏറെ ആശ്വാസമാണ് താമസ രേഖകള്‍ വീണ്ടും പുതുക്കി നല്‍കിയ ഈ രാജകാരുണ്യം.