Connect with us

kerala

‘രാജാവ് നഗ്നനാണ്’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എൽഡിഎഫ് സ്ഥാനാർഥി

മുഖ്യമന്ത്രിയുടെയും സർക്കാറിന്‍റെയും നിലപാടുകൾക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് നിയാസിന്‍റെയും വിമർശനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവുമായി തിരൂരങ്ങാടിയിലെ മുൻ എൽ.ഡി.എഫ് സ്ഥാനാർഥി നിയാസ് പുളിക്കലകത്ത്. ‘രാജാവ് നഗ്നനാണ്’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് പിണറായി വിജയനെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമർശിക്കുന്നത്.

‘പാർട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്‍റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കയ്യിലുള്ളപ്പോൾ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാൻ ഉള്ളത് എങ്ങിനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ജീർണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോ?

തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ തന്നെ വളർത്തി വലുതാക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വിയർപ്പിന്റെയും ചുടുചോരയുടെയും മണമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവർ ആരുതന്നെയായാലും അവരോട് കടക്കു പുറത്ത് എന്ന് പറയാനുള്ള ആർജ്ജവം നേതാക്കൾക്കില്ലെങ്കിൽ തീർച്ചയായും അണികൾക്കിടയിൽ നിന്ന് “രാജാവ് നഗ്നനാണെന്ന്” വിളിച്ചു പറയാൻ തന്റേടമുള്ള ഒരു തലമുറ ഉയർത്തെഴുന്നേൽക്കും എന്ന് ഉറപ്പാണ്.

സ്വന്തം താല്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവർ ഒറ്റുകൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ല, മൂന്നുകോടിയിലധികം വരുന്ന കൊച്ചു കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയെയും സ്വപ്നവുമാണ് എന്ന് മറക്കരുത്.’ -നിയാസ് പുളിക്കലകത്ത് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സർക്കാറിന്‍റെയും നിലപാടുകൾക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് നിയാസിന്‍റെയും വിമർശനം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു നിയാസ് പുളിക്കലകത്ത്. മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദിനോടാണ് പരാജയപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രിക്ക് മറുപടി; വിശ്വാസം ജുഡീഷ്യറിയില്‍ മാത്രം’: പി.വി അന്‍വര്‍

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാണ് അൻവറിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം

Published

on

കോടതിയെ സമീപിക്കാനൊരുങ്ങി പി.വി അൻവർ എംഎൽഎ. ‘ജുഡീഷ്യറിയിൽ മാത്രമാണ് പ്രതീക്ഷയെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്തുപോയിട്ടില്ല, ഒഴിവാക്കും വരെ എൽഡിഎഫിൽ തുടരും.’- അൻവർ പറഞ്ഞു.

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാണ് അൻവറിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം. ‘താൻ ശ്രമിച്ചത് പാർട്ടിയെ കീർത്തിപ്പെടുത്താനാണ്. ഇങ്ങനെ പോയാൽ എൽഡിഎഫ് 25 സീറ്റിലൊതുങ്ങും. പലർക്കും കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്നും’ അൻവർ കൂട്ടിച്ചേർത്തു.

Continue Reading

Health

ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദം; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്

Published

on

ന്യൂഡൽഹി: എം പോക്സ് വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള മാർ​ഗനിർ​ദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജ്യത്ത് എം പോക്സിന്റെ ക്ലേഡ് 1 വകഭേ​ദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശം നൽകിയത്. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്.

കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്.

എം പോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Continue Reading

kerala

എറണാകുളം ജില്ലയില്‍ എം പോക്‌സ്‌; യുഎഇയില്‍ നിന്ന് വന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു

Published

on

എറണാകുളം ജില്ലയില്‍ എം പോക്‌സ്‌ രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എം പോക്‌സ്‌ പകരുന്ന രീതി

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, തൊലിയില്‍ സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

എം പോക്‌സ്‌ ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് രോഗത്തിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും വരും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.

 

 

Continue Reading

Trending