ന്യൂഡല്‍ഹി: മോചനദ്രവ്യം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. അമന്‍ (13), വിപിന്‍ (8) എന്നിവരാണ് മരിച്ചത്. ആറുവയസുകാരന്‍ ശിവ എന്ന കുട്ടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഡല്‍ഹിയില്‍നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഈമാസം 15 നാണ് രാജസ്ഥാനിലെ അല്‍വാറില്‍ നിന്ന് മൂന്നു സഹോദരങ്ങളെയും തട്ടിക്കൊണ്ട് പോവുന്നത്. ബിഹാര്‍ സ്വദേശികളായ പ്രതികള്‍ കുട്ടികളുടെ വീടിന് സമീപമാണ് താമസിച്ചിരുന്നത്. കുട്ടികളുടെ പിതാവ് ഗുസാന്‍ സിങിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അമനെയും വിപിനെയും കഴുത്തുഞെരിച്ച് കൊല്ലുകയും മൃതദേഹം മെഹ്‌റാലി വനത്തില്‍ കുഴിച്ചിടുകയുമായിരുന്നു. ശിവയെയും കൊല്ലാന്‍ ശ്രമിച്ച സംഘം കുട്ടി മരിച്ചെന്ന് കരുതി വനത്തില്‍ ഉപേക്ഷിച്ചു
തട്ടിക്കൊണ്ടു പോയ സഹോദരങ്ങളെ കൊന്ന് കുഴിച്ചിട്ടു
Tags: #ItsMurderRajastan
Related Post