X

‘ദ കേരള സ്റ്റോറി’; ‘32,000 സ്ത്രീകളുടെ കഥ’ റിലീസിന് മുമ്പ് മൂന്നായി ചുരുക്കി

വിദ്വേഷ പ്രചാരണവുമായെത്തുന്ന വിവാദ സിനിമ ‘ദ കേരളാ സ്‌റ്റോറി’യുടെ വിവരണത്തില്‍ നിന്ന് ‘32000 സ്ത്രീകളുടെ കഥ’ എന്നത് മാറ്റി. ‘കേരളത്തില്‍ നിന്നുള്ള മൂന്ന് യുവതികശുടെ കഥ’ എന്നാണ് യുട്യൂബ് ട്രെയ്‌ലറില്‍ ഇപ്പോള്‍ കൊടുത്തിരിക്കുന്നത്.

ഇന്നലെയാണ് ഈ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചു.

webdesk14: