X
    Categories: indiaNews

യു.പിയിലെ ഉച്ചക്കഞ്ഞി ക്രമക്കേട് പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകന്‍ അന്തരിച്ചു

ഉത്തര്‍പ്രദേശ് സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി ക്രമക്കേട് പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകന്‍ പവന്‍ ജെയ്‌സ്വാള്‍ അന്തരിച്ചു. തൊണ്ടക്ക് ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചിക്തസയിലായിരുന്നു. മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ റൊട്ടി ഉപ്പു കൂട്ടി കഴിക്കേണ്ടി വന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്ത 2019ലാണ് പവന്‍ ജെയ്‌സ്വാള്‍ പുറത്തു കൊണ്ടുവന്നത്. ഉച്ച ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വന്‍ ക്രമക്കേടാണ് ഇതിലൂടെ പുറത്തുവന്നത്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് തട്ടിയെടുത്ത് കുട്ടികള്‍ക്ക് റൊട്ടിയും ഉപ്പും മാത്രം ഭക്ഷണമായി നല്‍കിയ വന്‍ റാക്കറ്റിലേക്കാണ് സംഭവം വെളിച്ചം ചൂണ്ടിയത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പവന്‍ ജെയ്‌സ്വാളിനെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടിയിരുന്നു.

Test User: