മാരുതി സുസുകി ജിംനി ജൂണ്‍ ആദ്യം നിരത്തിലെത്തും. വാഹനത്തിന്റെ വില പ്രഖ്യാപനവും അപ്പോഴായിരിക്കും നടക്കുക. വില പ്രഖ്യാപിക്കും മുമ്പ് ഏകദേശം 24500 ബുക്കിങ്ങുകളാണ് ജിംനിക്ക് ലഭിച്ചിരിക്കുന്നത്. മാരുതി സുസുകിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് നെക്‌സ വഴിയാണ് ജിംനി വില്‍പനയ്ക്ക് എത്തുക.
ജിംനിയുടെ വിലവിവരം നേരത്തെ ചോര്‍ന്നിരുന്നു. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിംനിയുടെ ഏറ്റവും കുറഞ്ഞ മോഡലിന് പത്ത് ലക്ഷത്തില്‍ താഴെയായിരിക്കും എക്‌സ്‌ഷോറൂം വില. വരാനിരിക്കുന്ന ഫൈവ് ഡോര്‍ മഹീന്ദ്ര ഥാര്‍, ഫൈവ് ഡോര്‍ ഫോഴ്‌സ് ഗൂര്‍ഖ എന്നിവയ്‌ക്കെതിരേയായിരിക്കും ജിംനി വിപണിയില്‍ മത്സരിക്കുക.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ജിംനിയുടെ പ്രൈസ് ഇന്‍വോയ്‌സ് ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. വാഹനച്ചെലവ,് ഇന്‍ഷുറന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, ഹാന്‍ഡിലിങ് ചാര്‍ജുകള്‍ എന്നിവയുടെ ആകെത്തുകയാണ് ഇന്‍വോയ്‌സിലുള്ളത്.