ജീപ്പ് ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. വാളം തോട് സ്വദേശി കുനിങ്കിയില്‍ സജിയുടെ മകന്‍ അതിന്‍ ജോസഫ് (25) ആണ് മരിച്ചത്. കക്കാടംപൊയില്‍ കുരിശുമലക്ക് സമീപമാണ് അപകടം.
അതിന്‍ ഓടിച്ചിരുന്ന ജീപ്പ് കുഴിയില്‍ വീണതിനെ തുടര്‍ന്ന് വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി കല്ലിട്ട് കേറ്റാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ ജീപ്പ് തെന്നി നീങ്ങി ദേഹത്ത് കയറിയിറങ്ങി.
മുക്കത്തെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.