X

ആയുധക്കടത്ത് ആരോപിച്ച് ജോര്‍ദാന്‍ എം.പിയെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്തു

വെസ്റ്റ് ബാങ്കിലേക്ക് ആയുധങ്ങല്‍ കടത്തിയെന്നാരോപിച്ച് ജോര്‍ദാന്‍ എം.പിയെ ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. ജോര്‍ദാനിലെ സാള്‍ട്ട് സിറ്റിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഇമാദ് അല്‍ അദ്‌വാനെയാണ് ഇസ്രഈല്‍ അറസ്റ്റ് ചെയ്തതെന്ന് ജോര്‍ദാന്‍ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

അഭിഭാഷകനും ജോര്‍ദാനിലെ ഫലസ്തീന്‍ കമ്മിറ്റി മെമ്പറുമായ അദ്‌വാന്റെ വാഹനത്തില്‍ നിന്ന് സ്വര്‍ണവും തോക്കുകളും കണ്ടെത്തിയെന്നാരോപിച്ചാണ് ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരായും മന്ത്രാലായങ്ങളുമായും ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ നടക്കുകയാണെന്ന് ജോര്‍ദാന്‍.

അതേസമയം ഇമാദിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തതാണെന്ന തരത്തില്‍ ആയുധങ്ങളുടെ വീഡിയോ ടൈംസ് ഓഫ് ഇസ്രഈല്‍ പുറത്ത് വിട്ടിട്ടുണ്ട്. 3 ബാഗുകളില്‍ നിന്നായി പിടിച്ചെടുത്തതാണെന്ന തരത്തില്‍ 100 കിലോ സ്വര്‍ണവും 12 മെഷീന്‍ ഗണ്ണുകളും 270 മീഡിയം റിവോള്‍വറുകളുടെയും വീഡിയോയാണ് ഇസ്രഈല്‍ മാധ്യമം പുറത്ത് വിട്ടത്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇസ്രഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.

webdesk13: