പഞ്ചബ്- പഞ്ചാബിലെ ഫരീദ് കോട്ട് ജില്ലയില്‍ വൈക്കോല്‍ കത്തിക്കുന്നത് പരിശോധിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥനെ കര്‍ഷകര്‍ കെട്ടിയിട്ടു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ കെട്ടഴിക്കാല്ലെന്ന് ഗ്രാമത്തിലെ കര്‍ഷകര്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈക്കോല്‍ കത്തിക്കുന്നതിനെതിരെ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥനെയാണ് കെട്ടിയിട്ടത്. തഹസില്‍ ദാരും മറ്റ് ഉദ്യോഗസ്ഥരും കര്‍ഷകരുമായി സംസാരിച്ചെങ്കിലും കര്‍ഷകര്‍ കെട്ടഴിച്ചുവിട്ടില്ല. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വൈക്കോല്‍ കത്തിക്കുന്നതിനുള്ള യന്ത്രങ്ങള്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും അതിനാലാണ് കൂട്ടിയിട്ട് കത്തിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. മനപൂര്‍വം കത്തിക്കുന്നതല്ലെന്നും കത്തിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയില്‍ അന്തരീക്ഷ മലിനീകരണം രുക്ഷമായിരിക്കുകയാണ്.