അന്തരിച്ച ചലച്ചിത്രകാരന്‍ കെ. ആര്‍. മോഹനന്റെ സ്മരണക്കായി ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ് നടത്തിവരുന്ന കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ആറാമത് എഡിഷന്‍ 2023 ഫെബ്രുവരി 19 നു ഞായറാഴ്ച പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ വച്ചു നടക്കും.
ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികളാണ് മത്സരത്തിനായി പരിഗണിക്കുക.
ഡോക്യുമെന്ററി/ചലച്ചിത്ര മേഖലയിലെ പ്രഗത്ഭര്‍ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ഡോക്യൂമെന്ററിക്കു പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി അവാര്‍ഡ് സമ്മാനിക്കും. ‘മോഹനസ്മൃതി’ കെ. ആര്‍. മോഹനന്‍ അനുസ്മരണവും മേളയുടെ ഭാഗമായി നടക്കും.
മത്സര ഡോക്യൂമെന്ററികള്‍ ഡിസംബര്‍ 31 വരെ www.insightthecreativegroup.com എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: Phone 9446000373, 9496094153