X

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുതിരവട്ടം മാനസികരോഗ്യകേന്ദ്രത്തില്‍ അന്തോവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി.മഹാരാഷ്ട്ര സ്വദേശിനി ജിയ ലോട്ടാണ് മരിച്ചത്.

ഇന്നലെ രാത്രിയോടെ ഇവിടെയുണ്ടായിരുന്ന രണ്ടു പേര്‍ തമ്മില്‍ കശപിശ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റിയിരുന്നു.ഇന്ന് രാവിലെയോടയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മെഡിക്കല്‍ കോളജ് പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.മാനസികാരോഗ്യ കേന്ദ്രം ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് കെ.സി രമേശന്‍ പറഞ്ഞു.

Test User: