നിയമസഭാ സംഘര്‍ഷത്തില്‍ സര്‍ക്കാരിനെയും പൊലീസിനെയും വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടു വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ കാലിന് പൊട്ടല്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പില്‍ കേസെടുത്തിരുന്നു. പ്രതിപക്ഷ വിമര്‍ശനങ്ങളെ ഒരു പരിധിവരെ ഭരണപക്ഷ എംഎല്‍എമാര്‍ നേരിട്ടത് ഈ കാരണം പറഞ്ഞായിരുന്നു. ഇതാണ് ഇപ്പോള്‍ സര്‍ക്കാറിന് തന്നെ തിരിച്ചടിയായിരിക്കുന്നത്.
പ്രതിപക്ഷം നല്‍കിയ പരാതിയില്‍ ജാമ്യം കിട്ടുന്ന വകുപ്പും തിരിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷത്തിനെതിരെ നല്‍കിയ പരാതിയില്‍ ജാമ്യമില്ല വകുപ്പ് പ്രകാരവുമായിരുന്നു മ്യൂസിയം പോലീസ് കേസ് എടുത്തിരുന്നത്.