ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സാംസ്‌കാരിക വകുപ്പ് വെട്ടിയ വിവരങ്ങള്‍ പുറത്ത് വരും. വിവരാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പരിശോധിക്കുകയാണ്. വിവരാവകാശ കമ്മിഷന്റെ അനുമതി ഇല്ലാതെ വെട്ടി ഒഴിവാക്കിയ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. 112 ഖണ്ഡികകളാണ് ഇതില്‍ ഒഴിവാക്കിയിട്ടുള്ളത്.
സാംസ്‌കാരിക വകുപ്പ് ഓഫീസറുടെ മാപ്പ് അംഗീകരിച്ചിട്ടില്ലെന്നും ഹേമ കമ്മിറ്റി പൂര്‍ണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്‌കാരിക വകുപ്പുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം പറഞ്ഞു. ഇതിനുശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടിലെ 97 മുതല്‍ 107 വരെയുള്ള ഖണ്ഡികകളും 49 മുതല്‍ 53 വരെയുള്ള പേജുകളുമാണ് സാംസ്‌കാരിക വകുപ്പ് ഒഴിവാക്കിയത്. 295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ നല്‍കാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നത്.