X

ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തും; രാഹുൽ ​ഗാന്ധി

ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണെന്നും ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആദ്യ 3 ഘട്ടങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

വോട്ടിങ്ങിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ രാഹുല്‍ ഗാന്ധി ഓരോരുത്തരും അത് വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു വോട്ട് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, നിങ്ങളുടെ മുഴുവന്‍ കുടുംബത്തിന്റെയും വിധി മാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു വോട്ട് യുവാക്കള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ഉറപ്പാക്കുന്ന ആദ്യ ജോലിക്ക് തുല്യമാണ്. ഒരു വോട്ട് പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുന്നതിനു തുല്യമാണ്’- രാഹുല്‍ പറഞ്ഞു.

വോട്ടിന് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ആവര്‍ത്തിച്ച രാഹുല്‍ ഗാന്ധി, വന്‍തോതില്‍ വോട്ട് ചെയ്ത് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കൃത്യമായ മറുപടി നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാപ്രദേശിലെ 25, ബിഹാറിലെ അഞ്ച്, ജമ്മു കശ്മീരിലെ ഒന്ന്, ജാര്‍ഖണ്ഡിലെ നാല്, മധ്യപ്രദേശിലെയും പശ്ചിമബം?ഗാളിലേയും എട്ട്, മഹാരാഷ്ട്രയിലെ 11, ഒഡീഷയിലെ നാല്, തെലങ്കാനയിലെ 17, ഉത്തര്‍പ്രദേശിലെ 13 എന്നിങ്ങനെ 96 ലോക്സഭാ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളില്‍ 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേതുമായി 283 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

webdesk13: