X

സ്വതന്ത്ര കിസാന്‍ സംഘം ദേശീയ കമ്മിറ്റി രൂപീകരിച്ചു

ചെന്നൈ: സ്വതന്ത്ര കര്‍ഷക സംഘം ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് മന്‍സിലില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സാഹിബാണ് പുതുതായി ദേശീയ തലത്തില്‍ രൂപീകരിക്കുന്ന കര്‍ഷക സംഘടനയുടെ പേരും ഭാരവാഹികളെയും പ്രഖ്യാപിച്ചത്. സ്വതന്ത്ര കര്‍ഷ സംഘം കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ (എം.എല്‍.എ ) ആണ് പുതിയ സംഘടനയുടെ ദേശീയ പ്രസിഡന്റ്, മുഹമ്മദ് കുട്ടി കാരട്ടിയാട്ടില്‍ (മൈസൂര്‍) ജനറല്‍ സെക്രട്ടറിയും വി.എം ഫാറൂഖ് തൃച്ചി (തമിഴ്‌നാട്) ട്രഷററുമാണ്.

വൈസ്.പ്രസിഡന്റുമാര്‍: കളത്തില്‍ അബ്ദുള്ള എക്‌സ്.എം.എല്‍.എ (കേരളം), റിയാസ് അഹമ്മദ് അല്‍വി , (ഉത്തര്‍ പ്രദേശ്), സെക്രട്ടറിമാര്‍ : പത്താന്‍ അഷ്‌റഫ് ബാഷാ ഖാന്‍ (ആന്ധ്ര ), സയ്യിദ് അഫ്‌സല്‍ ഫിറോസ് (മഹാരാഷ്ട്ര),ഭരണ ഘടന ഉപസമിതി അംഗങ്ങളായി കാരട്ടിയാട്ടില്‍ മുഹമ്മദ് കുട്ടി (കണ്‍വീനര്‍), കുറുക്കോളി മൊയ്തീന്‍ , കെ.എ.എം മുഹമ്മദ് അബൂബക്കര്‍ എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ കര്‍ഷക സംഘടന രൂപീകരിക്കുന്നതിനായി ഒക്ടോബര്‍ 3 ന് ചേര്‍ന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നാഷണല്‍ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചത്. സ്വതന്ത്ര കിസാന്‍ സംഘം സമയ ബന്ധിതമായി എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കും. തുടര്‍ന്ന് ദേശീയ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. പുതിയ ഭാരവാഹികളെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സാഹിബ് ശാളണിയിച്ചു.കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി, കെ.എ.എം മുഹമ്മദ് അബൂബക്കര്‍ സ്വാഗതം പറഞ്ഞു, പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Test User: