X

യുവാവിനെ കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദിച്ച സംഭവം; മുഖ്യപ്രതി ലക്ഷ്മിപ്രിയ അറസ്റ്റില്‍

യുവാവിനെ കെട്ടിയിട്ട് നഗ്‌നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഒന്നാം പ്രതി ലക്ഷ്മി പ്രിയയാണ് ഒളിവില്‍ കഴിയുന്നതിനിടെ പൊലീസ് പിടിയിലായത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജമാക്കി.

കഴിഞ്ഞ ദിവസമാണ് വര്‍ക്കലയില്‍ യുവാവിനെ പെണ്‍ സുഹൃത്തും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. എറണാകുളത്തേക്ക് തട്ടിക്കൊണ്ടുപോയ ശേഷം കെട്ടിയിട്ട് നഗ്‌നനാക്കിയായിരുന്നു മര്‍ദ്ദനം. അരിയൂര്‍ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്തതിന്റെ വിരോധത്തില്‍ യുവതി തന്നെ കൊട്ടേഷന്‍ കൊടുക്കുകയായിരുന്നു. മറ്റൊരാളുമായി അടുപ്പത്തില്‍ ആയതാണ് ബന്ധത്തില്‍ നിന്ന് ലക്ഷ്മി പ്രിയ പിന്മാറാന്‍ കാരണം.

തുടര്‍ന്ന് യുവാവിനെ വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടു പോയതിനുശേഷം ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. ആക്രമണ ദൃശ്യങ്ങള്‍ ഫോണില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും നടത്തിയിരുന്നു.

webdesk11: